Skip to main content
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി കളമശ്ശേരി മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച  പട്ടയ വിതരണമേളയിൽ സിന്ധു സജീവൻ മന്ത്രി കെ. രാജനിൽ നിന്ന് പട്ടയം ഏറ്റുവാങ്ങുന്നു. മന്ത്രി പി. രാജീവ്, എം.എൽ.എമാരായ ആന്റണി ജോൺ, അൻവർ സാദത്ത്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ എന്നിവർ സമീപം.

പട്ടയ വിതരണ മേള: സിന്ധുവിന് സ്വന്തം ഭൂമിയിൽ ആടുകൾക്ക്‌ കൂടൊരുക്കാം

വർഷങ്ങളായി താമസിക്കുന്ന സ്ഥലം സ്വന്തം പേരിൽ ലഭിച്ചതിന്റെ സന്തോഷത്തിലാണ്
കുന്നത്തുനാട് താലൂക്കിലെ
രായമംഗലം സ്വദേശിയായ സിന്ധു സജീവൻ. സ്ട്രോക്ക്‌ ബാധിച്ച് കിടപ്പിലായ ഭർത്താവ് സജീവനും സിന്ധുവും താമസിക്കുന്ന ഏഴ് സെന്റ് പുറമ്പോക്ക് ഭൂമിക്കാണ് കളമശേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന പട്ടയമേളയിൽ പട്ടയം ലഭിച്ചത്.

ഭർത്താവിന്റെ രോഗാവസ്ഥയിൽ തളരാതെ ആടുകളെ വളർത്തി കുടുംബം നോക്കുന്ന സിന്ധുവിന് സ്വന്തം ഭൂമിയിൽ ആടുകൾക്ക് കൂട് ഒരുക്കണമെന്ന ആഗ്രഹമാണ്  ഇതോടെ സഫലമായത്. ജമ്നപ്യാരി ഇനത്തിൽപ്പെട്ട  20 ആടുകളെയാണ് കീഴില്ലം തെക്കേക്കൊമ്പനാൽ വീട്ടിൽ സിന്ധു വളർത്തുന്നത്. 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പട്ടയമേളയിലൂടെയാണ്  സിന്ധുവിന്  സ്വന്തം പേരിൽ പട്ടയം ലഭിച്ചത്.

date