Skip to main content
ജില്ലയിൽ സംഘടിപ്പിച്ച പട്ടയ വിതരണ മേളയിൽ ഒ.പി രവിക്ക്  റവന്യൂ വകുപ്പ് മന്ത്രി കെ. രാജനും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും ചേർന്ന് പട്ടയം നൽകുന്നു  എം.എൽ.എമാരായ ആന്റണി ജോൺ, അൻവർ സാദത്ത്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ എന്നിവർ സമീപം.

പട്ടയ വിതരണ മേള: കാത്തിരിപ്പിന് വിരാമം : രവി മടങ്ങിയത് സ്വന്തം ഭൂമിയുടെ അവകാശവുമായി

രണ്ട് പതിറ്റാണ്ടിനു ശേഷം കിഴക്കമ്പലം മലയിടംതുരുത്തിൽ തണ്ടികമുകൾ വീട്ടിൽ  ഒ.പി. രവിക്ക് സ്വന്തം ഭൂമിയുടെ അവകാശം.
 സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി കളമശേരി മുൻസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച  ജില്ലയിലെ പട്ടയ വിതരണ മേളയിലാണ് രവിക്ക് പട്ടയം കിട്ടിയത്.
     രവിയും കുടുംബവും വർഷങ്ങളായി കിഴക്കമ്പലം പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമിയിലാണ് താമസിക്കുന്നത്. തന്റെ ഭൂമിൽ അവകാശത്തിനുവേണ്ടി പട്ടയത്തിന് അപേക്ഷ സമർപ്പിച്ച് കാലങ്ങൾ കഴിഞ്ഞിട്ടും പട്ടയം ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ജില്ലാ പട്ടയ വിതരണ മേളയിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജനും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും ചേർന്ന് പട്ടയം നൽകിയപ്പോൾ വളരെ സന്തോഷത്തോടെയാണ് രാജൻ പട്ടയം ഏറ്റുവാങ്ങിയത്.
    സാങ്കേതിക കാരണങ്ങളാൽ വർഷങ്ങളായി ലഭിക്കാതിരുന്ന പട്ടയം തനിക്ക് ലഭിക്കുവാൻ സഹായിച്ച എല്ലാ ഉദ്യോഗസ്ഥർക്കും നന്ദി  പറഞ്ഞാണ് രവി മടങ്ങിയത്.

date