Skip to main content
കളമശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ നടന്ന പട്ടയമേളയിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജനും  വ്യവസായ വകുപ്പ് മന്ത്രി പി രാജീവും ചേർന്ന് വാഹിദ ബഷീറിന് പട്ടയം കൈമാറുന്നു എം.എൽ.എമാരായ ആന്റണി ജോൺ, അൻവർ സാദത്ത്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, കണയന്നൂർ താലൂക്ക് തഹസിൽദാർ രഞ്ജിത്ത് ജോർജ് എന്നിവർ സമീപം.

പട്ടയവിതരണ മേള: സർക്കാരിന്റെ പ്രത്യേക ഇടപെടൽ; വാഹിദയ്ക്ക് പട്ടയം

സർക്കാരിന്റെ പ്രത്യേക ഇടപെടലിനെ തുടർന്ന് താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിച്ച ആശ്വാസത്തോടെയാണ് കാക്കനാട് സ്വദേശി വാഹിദ ബഷീർ പട്ടയമേളയിൽ നിന്നും മടങ്ങിയത്. ക്യാൻസർ രോഗിയായിരുന്ന വാഹിദയുടെ ഭർത്താവ് മുഹമ്മദ്‌ ബഷീർ തുടങ്ങിവച്ച പട്ടയത്തിനായുള്ള പോരാട്ടത്തിനാണ്  പരിഹാരമായത്.

ഭർത്താവിന്റെ മരണശേഷം അമ്പാടിമൂല നഗർ,  പീടിയേക്കൽ വീട്ടിലെ വാഹിദയുടെ പേരിലാണ് ഭൂമിയുടെ രേഖകൾ ലഭിച്ചിരിക്കുന്നത്. 1995ലെ മുൻസിപ്പാലിറ്റി ആൻഡ് കോർപ്പറേഷൻ ഭൂമി പതിവ് ചട്ടം 21(¡¡) പ്രകാരം സർക്കാരിന്റെ സവിശേഷ അധികാരം ഉപയോഗിച്ചാണ് മൂന്ന് സെന്റ് ഭൂമി വാഹിദയ്ക്കും കുടുംബത്തിനും സൗജന്യമായി പതിച്ചു നൽകിയത്.

കളമശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ നടന്ന പട്ടയമേളയിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജനും വ്യവസായ വകുപ്പ് മന്ത്രി പി രാജീവും ചേർന്നാണ് വാഹിദയ്ക്ക്‌ ഭൂമിയുടെ രേഖകൾ കൈമാറിയത്.

date