Skip to main content

മാലിന്യം തള്ളൽ: 9 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് നടപടി ശക്തമായി തുടരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി ഞായറാഴ്ച്ച (ജൂൺ 18)  9 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ അമ്പലമേട്, പള്ളുരുത്തി കസബ, കളമശ്ശേരി, മുളവുകാട്, ഇൻഫോപാർക്ക് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

 കരിമുകൾ മാർക്കറ്റ് മസ്ജിദ് റോഡിൽ കടയ്ക്ക് മുൻവശം മാലിന്യം കൂട്ടിയിട്ടതിന് കടയുടമ കുന്നത്തുനാട് പുത്തൻവീട്ടിൽ മുഹമ്മദലി(62)യെ പ്രതിയാക്കി അമ്പലമേട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പള്ളുരുത്തി വെളി ഭാഗത്ത് പൊതുവിടത്ത് മാലിന്യം നിക്ഷേപിച്ചതിന് വാതുരുത്തി കടവിൽപറമ്പിൽ വീട്ടിൽ കെ.എ സാബു (25), പള്ളുരുത്തി തട്ടാംപറമ്പിൽ വീട്ടിൽ ടി.ബി വിവേക്(24) എന്നിവരെ പ്രതിയാക്കി പള്ളുരുത്തി കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

തോഷിബ ജംഗ്ഷന് സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് തൃക്കാക്കര നോർത്ത് എച്ച്.എം.റ്റി കോളണി പാനാട്ടിൽ വീട്ടിൽ പി.എം സക്കീറി(49)നെ പ്രതിയാക്കി കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കുമ്പളങ്ങി പുത്തൻതോട് ബീച്ചിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് കുമ്പളങ്ങി പുത്തൻതോട് കൊമ്പോലത്ത് പറമ്പിൽ വീട്ടിൽ കെ.എ അനീഷ് (35), കുമ്പളങ്ങി പുത്തൻതോട് പുളിയാംപ്പള്ളി വീട്ടിൽ പി.വി ഐവേഷ് (35) എന്നിവരെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 കെ.എൽ-41-ഇ-0980 
നമ്പ‍‍ര്‍ ടാങ്കര്‍ ലോറിയിൽ പുതുവൈപ്പ്  അഴീക്കൽ എൽ. എൻ.ജി റോഡിൽ  കക്കൂസ് മാലിന്യം കൊണ്ടുവന്ന് തള്ളിയതിന് വാഹനത്തിന്റെ ഡ്രൈവർ കണ്ണൂർ തളിപ്പറമ്പ് കണ്ണപുരം പി.പി വീട്ടിൽ പി.പി ജബീർ(30),പുതുവൈപ്പ്  അഴീക്കൽ എൽ. എൻ.ജി റോഡിൽ  ഓട്ടോറിക്ഷയിൽ എത്തി മാലിന്യ നിക്ഷേപിച്ചതിന് പുതുവൈപ്പ് നടുവിൽ വീട്ടിൽ നൗഫൽ (49), എന്നിവരെ പ്രതിയാക്കി മുളവുകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ചിറ്റേത്തുകര  കെ.പി കുര്യൻ റോഡിൽ നെസ്റ്റ് ജന്റ്സ് ഹോസ്റ്റൽ കോമ്പൗണ്ടിൽ മാലിന്യം കൂട്ടിയിട്ടതിന് പാലക്കാട് എരിമയൂർ താഴത്ത് വീട്ടിൽ റാഷിദി(28)നെ പ്രതിയാക്കി ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

date