Skip to main content
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ, വിദ്യാഭ്യാസ വകുപ്പ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, സാക്ഷരതാ മിഷൻ, യു.സി. കോളേജ് മലയാള വിഭാഗം എന്നിവരുടെ സഹകരണത്തോടെ ആലുവ യു.സി. കോളേജ് ടി.ബി. നൈനാൻ ഹാളിൽ നടന്ന വായന പക്ഷാചരണം ജില്ലാ തല പരിപാടിയിൽ പ്രൊ.എം.കെ സാനുവിൽ നിന്ന് സാക്ഷരതാ മിഷൻ തുല്യതാ പഠനത്തിൽ ഉന്നത വിജയം കൈവരിച്ച  നീതു അശോകൻ  ആദരം ഏറ്റുവാങ്ങുന്നു .

തുല്യത പഠനത്തിൽ ഉന്നത വിജയം നേടിയ പഠിതാവിനെ ആദരിച്ചു

സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയിലൂടെ പ്ലസ് ടു പാസായി ബിരുദ പഠനത്തിന്  അവസരം നേടിയ പഠിതാവിനെ വായനാദിനത്തിൽ  ആദരിച്ചു. മുപ്പത്തടം വൈലോകുഴി വീട്ടിൽ നീതു അശോകാണ് ഈ നേട്ടം കൈവരിച്ചത്.  പ്ലസ് ടു  ഫുൾ എ പ്ലസുകളോടെ പാസായി നിലവിൽ ആലുവ യു.സി കോളേജിൽ ചരിത്ര ബിരുദ വിദ്യാർത്ഥിയാണ് നീതു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ, വിദ്യാഭ്യാസ വകുപ്പ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, സാക്ഷരതാ മിഷൻ, യു.സി. കോളേജ് മലയാള വിഭാഗം എന്നിവരുടെ സഹകരണത്തോടെ ആലുവ യു.സി. കോളേജ് ടി.ബി. നൈനാൻ ഹാളിൽ നടന്ന വായന പക്ഷാചരണം ജില്ലാ തല പരിപാടിയിൽ പ്രൊ.എം.കെ സാനുവിൽ നിന്ന് നീതു ആദരം ഏറ്റുവാങ്ങി.

 പാതാളം ഹയർസെക്കന്ററി സ്കൂളിലാണ് നീതു പഠനം പൂർത്തിയാക്കിയത്. ഭർത്താവ് ജിനീഷും രണ്ടു കുട്ടികളും അടങ്ങുന്നതാണ് നീതുവിന്റെ കുടുംബം.  പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും വീണ്ടും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രചോദനമാവുകയാണ് ഈ മൂപ്പൊത്തൊന്ന്കാരി.

date