Skip to main content

വായന പ്രോത്സാഹിപ്പിക്കാൻ കുന്നത്തുനാട്ടിൽ സ്കൂളുകൾക്ക് പുസ്തകങ്ങൾ നൽകും 

 

വിദ്യാർത്ഥികളിൽ വായന ശീലം വളർത്തുക  എന്ന ലക്ഷ്യത്തോടെ കുന്നത്തുനാട് മണ്ഡലത്തിലെ സ്കൂളുകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. പി. വി.ശ്രീനിജിൻ എം.എൽ.എ.യുടെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് പുസ്തകങ്ങൾ നൽകുന്നത്. കുട്ടികളിൽ വായനശീലം വളർത്തുന്നത് അവരുടെ ഭാവിജീവിതത്തെ ശോഭനീയമാക്കുമെന്ന് എം.എൽ.എ. പറഞ്ഞു.

എം.എൽ. എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപ വിനിയോഗിച്ച് 67 സ്കൂളുകൾക്കാണ് പുസ്തകം നൽകുക. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന് വിദ്യാജ്യോതി എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ കാര്യക്ഷമാക്കാൻ  നിരവധി പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടപ്പാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് പുസ്തക വിതരണവും നടത്തുന്നത്.

പ്രമുഖരുടെ ജീവചരിത്രങ്ങൾ, കഥകൾ, കവിതകൾ അടങ്ങുന്ന  പുസ്തക  കിറ്റുകളാണ് ഓരോ സ്കൂളുകൾക്കും  നൽകുന്നത്.  നേരത്തെ മണ്ഡലത്തിലെ 73 ലൈബ്രറികൾക്കും എം.എൽ.എ. പുസ്തക കിറ്റുകൾ നൽകിയിരുന്നു.

date