Skip to main content

കരുതലും കൈത്താങ്ങും അദാലത്ത് : അപേക്ഷകളിൽ തുടർ നടപടി വേഗത്തിലാക്കും

 

കരുതലും കൈത്താങ്ങും അദാലത്തിൽ തുടർ നടപടികൾക്കായി മാറ്റിവച്ച അപേക്ഷകളിലും ലഭിച്ച പുതിയ അപേക്ഷകളിലും ദ്രുതഗതിയിൽ നടപടികൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

 അദാലത്തിൽ ലഭിച്ച പരാതികളുടെ തുടർ നടപടികൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

 അദാലത്തിൽ ലഭിച്ച പരാതികൾ പരിഹരിക്കുന്നതിനു മുൻഗണന നൽകണം. ജൂലൈ 13ന് കളക്ടറുടെ നേതൃത്വത്തിൽ അദാലത്തിന് ലഭിച്ച പരാതികൾ സംബന്ധമായ അവലോകന യോഗത്തിൽ ഓരോ അപേക്ഷകളുടെയും തുടർനടപടികൾ വ്യക്തമാക്കണം. ജൂലൈ 27ന് മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിന് മുന്നോടിയായി വിവിധ താലൂക്ക് തല അദാലത്തുകളിലായി ലഭിച്ച എല്ലാ പരാതികൾക്കും പരിഹാരം കാണണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

  ഹുസുർശിരസ്തദാർ ബി. അനിൽകുമാർ മേനോൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date