Skip to main content

ജില്ലയിലെ ഏഴ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ മന്ത്രി കെ.രാജൻ നാളെ നാടിന് സമർപ്പിക്കും

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ നിർമാണം പൂർത്തിയാക്കിയ ഏഴ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നാളെ (ജൂൺ 22) റവന്യൂ മന്ത്രി കെ.രാജൻ നിർവഹിക്കും. പാലമേൽ, വെട്ടിയാർ, തഴക്കര, മുട്ടാർ, പുളിങ്കുന്ന്, പുന്നപ്ര, പള്ളിപ്പുറം സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുക. 

22ന് രാവിലെ ഒൻപത് മണിക്ക് നടക്കുന്ന പാലമേൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ എം.എസ് അരുൺകുമാർ എം. എൽ. എ അധ്യക്ഷനാകും. കൊടുക്കുന്നിൽ സുരേഷ് എം. പി മുഖ്യാതിഥിയാകും, റീജണൽ എഞ്ചിനീയർ കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം മുഹമ്മദ് ഫൈസൽ റിപ്പോർട്ട് അവതരിപ്പിക്കും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി, ജില്ലാ കളക്ടർ ഹരിതാ വി. കുമാർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. തുഷാര, പാലമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ നൗഷാദ്, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എസ്. സന്തോഷ് കുമാർ, ചെങ്ങന്നൂർ ആർ. ഡി. ഒ എസ്. സുമ, മാവേലിക്കര തഹസിൽദാർ ജി. വിനോദ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. സുമ, സുജ ടീച്ചർ, ഗ്രാമപഞ്ചായത്ത് മെമ്പർ വേണു കാവേരി, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 

രാവിലെ പത്തിന് നടക്കുന്ന തഴക്കര, വെട്ടിയാർ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടന ചടങ്ങിൽ എം.എസ് അരുൺകുമാർ എം. എൽ. എ അധ്യക്ഷനാകും. കൊടുക്കുന്നിൽ സുരേഷ് എം. പി മുഖ്യാതിഥിയാകും, പി. ഡബ്ല്യൂ. ഡി കെട്ടിട ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ റംല ബീവി റിപ്പോർട്ട് അവതരിപ്പിക്കും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി, ജില്ലാ കളക്ടർ ഹരിതാ വി. കുമാർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ് , താഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ ആതിര,
 മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീല രവീന്ദ്രനുണ്ണിത്താൻ, ഷീല ടീച്ചർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനു ഫിലിപ്പ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എസ്. അനിരുദ്ധൻ, സുനിൽ വെട്ടിയാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന വിശ്വകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗോകുൽ രംഗൻ, സുജാത, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എസ്. സന്തോഷ് കുമാർ, ചെങ്ങന്നൂർ ആർ. ഡി. ഒ എസ് സുമ, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

കുട്ടനാട് താലൂക്കിലെ മുട്ടാർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം പകൽ 11.30 ന് നടക്കും ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എ  അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയാകും.നിർമ്മിതി പ്രൊജക്റ്റ് മാനേജർ കെ.ജെ. പെന്റാലിയോൺ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് അംഗം എം. വി. പ്രിയ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിശ്വംഭരൻ,മുട്ടാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിനി ജോളി, മുട്ടാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബൻ ജോസഫ്,വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ. വേണുഗോപാൽ,വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന ജോസഫ്, മുട്ടാർ ഗ്രാമപഞ്ചായത്ത് അംഗം മെർലിൻ ബൈജു,ജില്ലാകളക്ടർ ഹരിത വി. കുമാർ,സബ് കളക്ടർ സൂരജ് ഷാജി, എ.ഡി.എം എസ്. സന്തോഷ് കുമാർ, കുട്ടനാട് തഹസിൽദാർ എസ്.അൻവർ മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12.30ന്  നിർവഹിക്കും. ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി മുഖ്യാതിഥിയാകും. സംസ്ഥാന നിർമ്മിതി കേന്ദ്രം റീജിയണൽ എൻജിനീയർ മുഹമ്മദ് ഫൈസൽ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ കളക്ടർ ഹരിത വി കുമാർ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി വിശ്വംഭരൻ, പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മജ അഭിലാഷ്, സബ്കളക്ടർ സൂരജ് ഷാജി, എഡിഎം എസ് സന്തോഷ് കുമാർ, കുട്ടനാട് തഹസിൽദാർ എസ്.അൻവർ, ജില്ലാ പഞ്ചായത്ത് അംഗം എം.വി പ്രിയ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ റോജി മണിമല, പഞ്ചായത്ത് അംഗം ജോസഫ് ജോസഫ് മാമ്പൂത്ര, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും
  
ഉച്ചയ്ക്ക് 2 30ന് നടക്കുന്ന പുന്നപ്ര സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ എച്ച് സലാം എം.എൽ.എ അധ്യക്ഷത വഹിക്കും. എ എം ആരിഫ് എം.പി മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, അമ്പല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി സൈറസ്, എ. ഡി.എം എസ് സന്തോഷ് കുമാർ,ജില്ലാ പഞ്ചായത്ത് അംഗം ഗീതാ ബാബു, അമ്പലപ്പുഴ തഹസിൽദാർ വി. സി ജയ, പുന്നപ്ര വില്ലേജ് ഓഫീസർ എം. പി ഉദയകുമാർ തുടങ്ങിയവർ പങ്കെടുക്കും.

വൈകിട്ട് 5.30ന് നടക്കുന്ന പള്ളിപ്പുറം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ ദലീമ ജോജോ എംഎൽഎ അധ്യക്ഷത വഹിക്കും. എ.എം ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ഹരിതാ വി കുമാർ, സ്റ്റേറ്റ് നിർമ്മിതി  റീജണൽ എൻജിനീയർ മുഹമ്മദ് ഫൈസാൻ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രമോദ്, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ്, സബ് കളക്ടർ സൂരജ് ഷാജി, എ. ഡി.എം എസ് സന്തോഷ് കുമാർ, തഹസിൽദാർ കെ.ആർ മനോജ്, ജില്ലാ പഞ്ചായത്ത് അംഗം ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ ബൈജു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date