Skip to main content

അന്താരാഷ്ട്ര യോഗ ദിനാചരണം: ബോധവത്കരണ ക്ലാസും യോഗ ഡാൻസും സംഘടിപ്പിച്ചു

ആലപ്പുഴ:  ചേർത്തല സർക്കാർ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭവ: ക്ലിനിക്കിന്റെയും ചേർത്തല നഗരസഭയുടെയും നാഷണൽ ആയുഷ് മിഷന്റെയും  നേതൃത്വത്തിൽ, അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും യോഗ ഡാൻസും സംഘടിപ്പിച്ചു. ചേർത്തല നഗരസഭ ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ  ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ  ടി. എസ് അജയകുമാർ അധ്യക്ഷനായി. ജില്ല ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസി സെബാസ്റ്റ്യൻ പ്രോജക്ട് അവതരിപ്പിച്ചു. ജീവിതശൈലി രോഗങ്ങളിൽ യോഗയുടെ പ്രാധാന്യം എന്ന വിഷയത്തിൽ എസ്.ആർ.കെ മെഡിക്കൽ കോളേജ് ഓഫ് നാച്ചുറോപ്പതി & യോഗ പ്രൊഫസർ, ഡോ. പ്രദീപ് ദാമോദരൻ ക്ലാസ്സെടുത്തു.  ചേർത്തല ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.ലക്ഷ്മി. ജി. കർത്ത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിസി ടോമി,  ശോഭ ജോഷി, എ.എസ് സാബു,  ജി രഞ്ജിത്ത്,  ഏലിക്കുട്ടി ജോൺ, വാർഡ് കൗൺസിലർ എ. അജി, ആയുഷ്മാൻ ഭവ  നാച്ചുറോപ്പതി  യോഗ മെഡിക്കൽ ഓഫീസർ ഡോ. എം. എസ് ദീപ്തി, ആയുഷ്മാൻ ഭവ: കൺവീനർ ഡോ. സന്ധ്യ ആർ കമ്മത്ത്, രാജു പള്ളിപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

date