Skip to main content

യോഗ പരിശീലന പരിപാടി നടത്തി

കോട്ടയം: രാജ്യാന്തര യോഗാദിനത്തോടനുബന്ധിച്ച് പാലാ നഗരസഭ കോൺഫറൻസ് ഹാളിൽ വനിതകൾക്കുള്ള യോഗ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ജോസിൻ ബിനോ നിർവഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജു വി. തുരുത്തൻ അധ്യക്ഷത വഹിച്ചു. യോഗ ഇൻസ്ട്രക്ടർ ഡോ. ടീന മാത്യു പഠനക്ലാസ് നയിച്ചു. നഗരസഭാ ഉപാധ്യക്ഷ സിജി പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷരായ സാവിയോ കാവുകാട്ട്, ബിന്ദു മനു വരിയ്ക്കാനിൽ, മായാ പ്രദീപ്,  ബിജി ജോജോ, ഗവൺമെന്റ് ആയുർവേദാശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടി. അമ്പിളികുമാരി എന്നിവർ പങ്കെടുത്തു

date