Skip to main content

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് പ്രൈസ്; അപേക്ഷ ക്ഷണിച്ചു

2022-23 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.സി, ഡിപ്ലോമ, ടി.ടി.സി, പോളിടെക്‌നിക്, ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്‌സ് എന്നിവയ്ക്ക് ഫസ്റ്റ് ക്ലാസ്, ഡിസ്റ്റിംഗ്ഷന്‍, നിശ്ചിത ഗ്രേഡ് നേടി വിജയിച്ച പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ആധാര്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ഇ - ഗ്രാന്റ്സ് പോര്‍ട്ടലില്‍ ഓണ്‍ ലൈനായി അപേക്ഷിച്ച് അപേക്ഷയുടെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകള്‍ സഹിതം ആഗസ്റ്റ് 15 നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍: ജില്ലാ പട്ടികജാതി വികസന ഓഫീസ് - 04936 203824, ബ്ലോക്ക് പട്ടികജാതി  വികസന ഓഫീസുകളായ കല്‍പ്പറ്റ - 04936 208099, പനമരം - 04935 220074, മാനന്തവാടി -04935 241644, സുല്‍ത്താന്‍ ബത്തേരി - 04936 221644.

date