Skip to main content

സൗജന്യ കംപ്യൂട്ടർ പരിശീലനം

കോട്ടയം: തിരുവനന്തപുരം നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി നടത്തുന്ന ഒരുവർഷത്തെ സൗജന്യ കംപ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിംഗ് ആൻഡ് പബ്ലിഷിംഗ് അസിസ്റ്റന്റ് എന്നിവയാണ് കോഴ്സുകൾ. കെൽട്രോണിന്റെ കോട്ടയം നോളജ് സെന്ററിലാണ് കോഴ്സ് നടത്തുന്നത്. 30 വയസ്സിൽ താഴെ പ്രായമുള്ള മൂന്നു ലക്ഷത്തിൽ താഴെ വാർഷികവരുമാനമുള്ള പ്ലസ്ടു പാസ്സായ എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കോട്ടയം നാഗമ്പടത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം. വിശദവിവരത്തിന് ഫോൺ 0481 2304031, 9747243668
 

date