Skip to main content

പൊതുവിപണിയിൽ പരിശോധന നടത്തി 

 

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍  കോഴിക്കോട് മാത്തറ, പന്തീരാങ്കാവ്  എന്നീ സ്ഥലങ്ങളിലെ  പൊതുവിപണികളിൽ പരിശോധന നടത്തി. പലചരക്ക്/ചിക്കന്‍/ഫിഷ്/പച്ചക്കറി/ബേക്കറി സ്റ്റാളുകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകള്‍ കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ശുപാര്‍ശ ചെയ്തു. 

താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. കെ. മനോജ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍കുമാര്‍ സി, റേഷനിംഗ് ഇന്‍സ്പെക്ടര്‍ സുരേഷ് വി, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍  ജംഷീദ് കെ പി,  ലീഗല്‍ മെട്രോളജി ഇന്‍സ്പെക്റ്റിംഗ് അസിസ്റ്റന്റ് പ്രശാന്ത്കുമാര്‍ വി ടി, മൊയ്തീന്‍കോയ, ഷാജി എന്നിവര്‍ പങ്കെടുത്തു. പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത, കൃത്രിമ വിലക്കയറ്റം എന്നിവ തടയുന്നതിന് ലീഗല്‍ മെട്രോളജി, പൊതുവിതരണ ഉപഭോക്തൃകാര്യം, റവന്യൂ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധനകള്‍ തുടരും.

date