Skip to main content

വനാമി ചെമ്മീൻ കൃഷി: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ വനാമി ചെമ്മീൻ കൃഷി വികസന പദ്ധതി തൃശ്ശൂർ ജില്ലയിൽ നടപ്പിലാക്കുന്നതിന് വേണ്ടി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിന്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങൾ അഡാക് ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം റീജിയണൽ ഓഫീസ്, ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള, (അഡാക്), സെൻട്രൽ സോൺ, സി സി 60/3907, പെരുമാനൂർ.പി.ഒ, കനാൽ റോഡ്, തേവര, കൊച്ചി-682015, എന്ന വിലാസത്തിൽ ജൂൺ 26 ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കണം. ഫോൺ : 7593833874.

date