Skip to main content

അറിയിപ്പുകൾ

വാക്ക് ഇന്‍ ഇൻറർവ്യൂ

സ്റ്റേറ്റ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഫുഡ് സയൻസ് ആൻഡ് ന്യുട്രിഷൻ, അക്കൗണ്ടൻസി എന്നീ വിഷയങ്ങളിൽ വിസിറ്റിങ് ഫാക്കൽറ്റിയുടെ ഒഴിവിലേക്ക് ജൂൺ 26 ന് രാവിലെ 10 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും, രണ്ട്‌ വർഷത്തെ അധ്യാപന പരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2385861, വെബ്സൈറ്റ് : www.sihmkerala.com  

  

സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ കൗൺസിലിംഗ് സൈക്കോളജി

സ്റ്റേറ്റ്‌ റിസോഴ്‌സ്‌ സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്‌.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ കൗൺസിലിംഗ് സൈക്കോളജി കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സിന്‌ ആറുമാസമാണ്‌ കാലാവധി.18 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ശനി/ ഞായര്‍/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. https://app.srecc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് : www.srcccin. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ജൂണ്‍ 30. 

 

ടെണ്ടർ ക്ഷണിച്ചു

ബാലുശ്ശേരി അഡീഷണല്‍ ഐസിഡിഎസ്‌ അങ്കണവാടികളില്‍ പ്രീ സ്കൂള്‍ കിറ്റ്‌ വാങ്ങുന്നതിന്‌ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറങ്ങള്‍ ബാലുശ്ശേരി അഡീഷണല്‍ ഐസിഡിഎസ്‌ ഓഫീസില്‍ നിന്നും ജൂലൈ ആറ് ഉച്ചക്ക് ഒരു മണി വരെ ഓഫീസ്‌ പ്രവൃത്തി സമയങ്ങളില്‍ ലഭിക്കും. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂലൈ ആറ് ഉച്ചക്ക് 2.30. കൂടുതൽ വിവരങ്ങൾക്ക് : 0496 2705228

date