Skip to main content

ബ്ലഡ് ബാങ്ക് - പ്രശ്ന പരിഹാരത്തിന് ജില്ലാ പഞ്ചായത്ത് ഇടപെടും

ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഐ എം എ യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന രാമവർമ്മപുരത്തെ ബ്ലഡ് ബാങ്ക് പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ നടത്താൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജീവനക്കാർ ശമ്പള പരിഷ്കരണത്തിന് വേണ്ടി സമരം ആരംഭിക്കുന്നതിന് മുൻപ് തന്നെ ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ജില്ലാ പഞ്ചായത്ത് ഭാരവാഹികളും ജീവനക്കാരുടെ പ്രതിനിധികളും ഐ എം എ മാനേജെന്റും ഒരു വട്ടം ചർച്ച നടത്തിയിരുന്നു. തീരുമാനത്തിലെത്താത്ത സാഹചര്യത്തിൽ വീണ്ടും ചർച്ച നടത്താൻ അടിയന്തിരമായി ഇടപെടുവാൻ ജൂൺ 20 ന് ചേർന്ന ജില്ലാപഞ്ചായത്ത് യോഗം തീരുമാനമെടുത്തു.

തെരുവ് നായ പ്രശ്നം നേരത്തെ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി. ജില്ലാപഞ്ചായത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. മാള, ചാവക്കാട്, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ എ ബി സി കേന്ദ്രങ്ങൾ 3 മാസത്തിനകം യാഥാർത്ഥ്യമാക്കാനും തൃശ്ശൂർ കോർപ്പറേഷനുമായി ധാരണയിലെത്തി ആഴ്ചയിൽ 2 ദിവസം പറവട്ടാനി കേന്ദ്രം വഴി എ ബി സി പ്രവർത്തനം ആരംഭിക്കാനും തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങൾ ഇതൊരു അടിയന്തിര പ്രശ്നമായി ഏറ്റെടുത്ത് ആവശ്യമായ തുക വാക്സിനേഷനും എ ബി സിയ്ക്കു വേണ്ടി മാറ്റി വെക്കാനും തീരുമാനിച്ചിട്ടുണ്ട്. മുഴുവൻ തദ്ദേശ ഭാരവാഹികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാ ആസൂത്രണ സമിതി ഹാളിൽ വെച്ച് ജൂൺ 26 ന് രാവിലെ 11 ന് ചേരുവാനും നിശ്ചയിച്ചു. യോഗത്തിൽ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ജോസഫ് ടാജറ്റ് വി.എസ്. പ്രിൻസ്, പി.എസ്. വിനയൻ, അഡ്വ. മുഹമ്മദ് ഗസ്സാലി, കെ.വി. സജു എന്നിവർ പ്രസംഗിച്ചു.

date