Skip to main content

സ്വയം തൊഴിൽ വായ്പ

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷന വിവിധ പലിശ നിരക്കുകളിൽ നടപ്പിലാക്കിവരുന്ന 60,000 മുതൽ 4,00,000 രൂപ വരെയുള്ള സ്വയംതൊഴിൽ വായ്പകൾക്കു തൃശ്ശൂർ ജില്ലയിലെ പട്ടിക ജാതി പട്ടികവർഗത്തിൽപ്പെട്ട 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴിൽരഹിതരായവരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത വസ്തുജാമ്യമോ ഉദ്യോഗസ്ഥജാമ്യമോ ഹാജരാക്കേണ്ടതാണ്. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും തൃശൂർ രാമനിലയത്തിനു സമീപമുള്ള കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ നമ്പർ: 0487 - 2331556, 9400068508.

date