Skip to main content

തൊഴിൽമേള: രണ്ടായിരത്തിലധികം ഒഴിവുകൾ

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ജൂൺ 24ന് രാവിലെ പത്ത് മുതൽ വളാഞ്ചേരി കെ ആർ എസ് ശ്രീ നാരായണ കോളജിൽ നടത്തുന്ന മെഗാ ജോബ് ഫെയറിൽ റിപ്പോർട്ട് ചെയ്തത് രണ്ടായിത്തിലധികം ഒഴിവുകൾ. മുപ്പതോളം സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് ഇത്രയും ഒഴിവുകൾ റിപ്പോർട്ട്  ചെയ്തിട്ടുള്ളത്.
ജോബ് ഫെയറിന്റ ഉദ്ഘാടനം ഇ ടി മുഹമ്മദ് ബഷീർ എം പി നിർവഹിക്കും. ആബിദ് ഹുസൈൻ തങ്ങൾ എം എൽ  എ  അധ്യക്ഷത വഹിക്കും. ജോബ്‌ഫെയറിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം  വളാഞ്ചേരി   കെ ആർ എസ് ശ്രീ നാരായണ കോളജിൽ  ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ  അറിയിച്ചു. ഫോൺ: 0483 2734737, 8078 428 570.

date