Skip to main content

ക്ലർക്ക്, ടൈപ്പിസ്റ്റ് നിയമനം

നിറമരുതൂർ ഉണ്ണ്യാലിൽ പ്രവർത്തിക്കുന്ന ഫിഷ് ഫാർമേഴ്സ് ഡെവലപ്പ്മെന്റ് ഏജൻസിയിൽ ക്ലർക്ക്, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ഡിഗ്രി, പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് ക്ലർക്ക് തസ്്തികയിലേക്കുള്ള യോഗ്യത. പ്ലസ് ടു, ടൈപ്പ്റൈറ്റിങ് ലോവർ (ഇംഗ്ലീഷ്, മലയാളം), വേർഡ് പ്രോസസിങ് (ഇംഗ്ലീഷ്, മലയാളം), രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ടൈപ്പിസ്റ്റ് തസതികയിലേക്കുള്ള യോഗ്യത. ഇരു വിഭാഗത്തിലും മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്ക് മുൻഗണനയുണ്ട്. ആറ് മാസത്തേക്ക് താത്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, ജനന തീയതി-യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം വ്യാഴാഴ്ച (ജൂൺ 22)ഉച്ചയ്ക്ക് 2.30ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9496007031

date