Skip to main content

ഡെങ്കിപ്പനി പ്രതിരോധം: വാഹന സന്ദേശ യാത്രയ്ക്ക് തുടക്കമായി

ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എടവണ്ണ പഞ്ചായത്ത് നടത്തുന്ന വാഹന സന്ദേശ യാത്രയ്ക്ക് തുടക്കമായി. പ്രതിരോധ പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. ജാഥയുടെ ഉദ്ഘാടനം കുണ്ടുതോട് വാർഡിൽ എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി അഭിലാഷ് നിർവഹിച്ചു. വിവിധ വാർഡുകളിൽ അതത് വാർഡ് അംഗങ്ങളുടെയും ആശ, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഇന്നും നാളെയുമായി എടവണ്ണ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കീഴിലുള്ള മുഴുവൻ വാർഡുകളിലും വാഹന പ്രചാരണ യാത്ര നടക്കും. സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജനീഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ ജലീൽ അറഞ്ഞിക്കൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി അൻവർ, പഞ്ചായത്ത് അംഗങ്ങളായ ഇ.എ കരീം, കെ. സാജിത, ജെ എച്ച് ഐമാരായ ഇദ്രീസ് ഷാഫി, സഫ്വാൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ജൂൺ 22ന് വിവിധ വകുപ്പുകളുടെ യോഗവും പഞ്ചായത്തിൽ ചേരും.

date