Post Category
അപേക്ഷ ക്ഷണിച്ചു
എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാനേജമെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റീസ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ആറു മാസം ദൈർഘ്യമുള്ള കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള കോഴ്സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്കൂൾ അധ്യാപകർ, സ്പെഷ്യൽ എഡ്യുക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂൺ 30നുള്ളിൽ അപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ജില്ലയിലെ പഠനകേന്ദ്രം: ക്യാമ്പ് ഗൈഡൻസ് ആൻഡ് കൗൺസലിങ് സെൻറർ, മഹിള സമാജം ബിൽഡിങ്, നിയർ പെട്രോൾ പമ്പ്, അപ്ഹിൽ, മലപ്പുറം-676505. ഫോൺ: 9447808822, 9946801429.
date
- Log in to post comments