Skip to main content

മാലിന്യം തള്ളൽ: 5 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

 

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് നടപടി ശക്തമായി തുടരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി തിങ്കളാഴ്ച്ച (ജൂൺ 19) 5 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ സെൻട്രൽ, എറണാകുളം ടൗൺ സൗത്ത്, ഹാർബർ, കണ്ണമാലി പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

 എറണാകുളം ഷണ്മുഖം റോഡിൽ മറൈൻ ഹോട്ടലിനു മുൻവശം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

 യുവജന സമാജം റോഡിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് പനമ്പിള്ളിനഗർ ഓശാന്തറ വീട്ടിൽ ഒ.എസ് നിബു(38), കൊച്ചു കടവന്ത്ര വി.ആർ കൃഷ്ണയ്യർ റോഡിൽ മാലിന്യം നിക്ഷേപിച്ചതിന് എറണാകുളം ശശി ബാവ ലയനിൽ ശ്രീ മുത്തപ്പൻ ആഷ്‌ലിൻ പുഷ്പൻ (28) എന്നിവരെ പ്രതിയാക്കി എറണാകുളം ടൗൺ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

വാതുരുത്തി എൽ.സി ഗേറ്റിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് പള്ളുരുത്തി തഴപ്പ്പ്പറമ്പ് വീട്ടിൽ എൻ.എസ് സിഫാസി(32)നെ പ്രതിയാക്കി ഹാർബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ചെല്ലാനം വക്കീൽ മുക്കിൽ റോഡരികിൽ മാലിന്യംനിക്ഷേപിച്ചതിന് ആലപ്പുഴ എഴുപുന്ന തൈക്കൂട്ടത്തിൽ 
 വീട്ടിൽ ടി.എ. ജോണി (41)യെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

date