Skip to main content

യന്ത്രവത്കൃത യാനങ്ങളിൽ ഭൗതിക പരിശോധന

 

ജില്ലയിൽ  പ്രവർത്തിക്കുന്ന യന്ത്രവത്കൃത് ട്രോൾ ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും ഭൗതിക പരിശോധന നടത്തുന്നു. പരിശോധന നടത്തിയ ബോട്ടുകളും വള്ളങ്ങളും മാത്രമേ ട്രോളിങ്ങിനു ശേഷം മത്സ്യബന്ധനത്തിനായി കടലിൽ ഇറക്കാവു എന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ജില്ലയിൽ ജൂൺ 22ന് മുരിക്കുംപാടം ഹാർബറിലും 23 ന് തോപ്പുംപടി ഹാർബറിലും 27 ന് മുനമ്പം മെയിൻ ഹാർബറിലും 30ന് മുനമ്പം മിനി ഹാർബറിലും യന്ത്രവത്കൃത യാനങ്ങളുടെ പരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0484 2502768 എന്ന നമ്പറിൽ ബന്ധപ്പെടുക.

date