Skip to main content

നിരവധി കേസുകൾ തീർപ്പാക്കി ജിസിഡിഎയുടെ റവന്യൂ റിക്കവറി അദാലത്ത്

ചെയർമാൻ കെ. ചന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ ജിസിഡിഎയും റവന്യൂ വകുപ്പും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച റവന്യൂ റിക്കവറി അദാലത്ത് ജിസിഡിഎ മുഖ്യകാര്യാലയത്തിൽ നടന്നു. അർഹമായ ഇളവുകൾ പരിഗണിച്ചും രമ്യമായ ചർച്ചകളിലൂടെയും 1,10,05131 (ഒരു കോടി പത്തു ലക്ഷത്തി അയ്യായിരത്തി ഒരുന്നൂറ്റി മുപ്പത്തിയൊന്ന് രൂപ) രൂപയോളം തുക ആകെ വരുന്ന 29 ഓളം കേസുകൾ തീർപ്പാക്കി. 

10 വർഷത്തോളമായി വിവിധ കാരണങ്ങളാൽ തീർപ്പാക്കാൻ സാധിക്കാതിരുന്ന കേസുകളാണ് ജിസിഡിഎയുടെയും റവന്യൂ വകുപ്പിന്റെയും ശ്രമഫലമായി തീർപ്പാക്കിയത്. കേസുകൾ തീർപ്പാക്കുന്നതിന് സന്നദ്ധരായവരിൽ നിന്ന് 2023 ജൂൺ 20 വരെ അപേക്ഷ സ്വീകരിച്ചിരുന്നു.

 ജിസിഡിഎ സെക്രട്ടറി ടി. എൻ. രാജേഷ്, കണയന്നൂർ, കൊച്ചി, കുന്നത്തുനാട്, ആലുവ, പറവൂർ എന്നീ താലൂക്കുകളിലെ തഹസിൽദാർമാർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, ജിസിഡിഎ റവന്യു വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിൽ പങ്കെടുത്തു

date