Skip to main content

നഴ്സിങ് സ്കൂൾ പ്രവേശനം: വിജ്ഞാപനം പുറപ്പെടുവിച്ചു

ആരോഗ്യ വകുപ്പിനു കീഴിലുള്ള 15 സർക്കാർ നഴ്സിങ് സ്കൂളുകളിൽ 2023 ഒക്ടോബർ - നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്സിങ് കോഴ്സിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  എസ്.സി/എസ്.ട വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ് മാർക്ക് മതി.  സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.

14 ജില്ലകളിലായി 365 സീറ്റുകളാണ് ഉള്ളത്.  20 ശതമാനം സീറ്റുകൾ ആൺകുട്ടികൾക്കു സംവരണം ചെയ്തിട്ടുണ്ട്.  അപേക്ഷകർക്ക് 2023 ഡിസംബർ 31ന് 17 വയസിൽ കുറയുവാനോ 27 വയസിൽ കൂടുവാനോ പാടില്ല.  പിന്നാക്ക സമുദായക്കാർക്ക് 3 വർഷവും പട്ടികജാതി/പട്ടികവർഗക്കാർക്ക് 5 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.

അപേക്ഷാഫോമും, പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ (www.dhskerala.gov.in) ലഭിക്കും.  അപേക്ഷാഫീസ് പട്ടികജാതി പട്ടികവർഗക്കാർക്ക് 75 രൂപയും മറ്റുള്ള വിഭാഗത്തിന് 250 രൂപയുമാണ്.  പൂരിപ്പിച്ച അപേക്ഷകൾ  അതാത് ജില്ലയിലെ നഴ്സിങ് സ്കൂൾ പ്രിൻസിപ്പാളിന് ജൂലൈ 20ന് വൈകിട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം അയക്കണം.  കൂടുതൽ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസ്, നഴ്സിങ് സ്കൂളുകൾ എന്നിവിടങ്ങളിൽ ലഭിക്കും.

പി.എൻ.എക്‌സ്. 2868/2023

date