Skip to main content

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ കോര്‍പ്പറേഷന്‍ പരിധിയില്‍ 25 മുതല്‍ 50 വരെ അന്തേവാസികള്‍ക്ക്‌ പ്രവേശനം നല്‍കാന്‍ കഴിയുന്ന വിധം ആരംഭിക്കുന്ന വനിതാ വര്‍ക്കിംഗ്‌ വുമണ്‍ ഹോസ്റ്റലിന്‌ വേണ്ടി 2000 സ്ക്വയര്‍ ഫീറ്റില്‍ കുറയാത്ത വെളളം, വൈദ്യുതി, ഗതാഗത സൗകര്യം എന്നിവ ലഭ്യമായുള്ള വീടോ/കെട്ടിടങ്ങളോ ലഭ്യമാക്കാൻ തയ്യാറുള്ള കെട്ടിട ഉടമസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ജുണ്‍ 30ന്‌ വൈകീട്ട് അഞ്ച് മണിക്ക്‌ മുമ്പായി കോഴിക്കോട്‌ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :  04945 - 2370379 

 

ക്വട്ടേഷനുകൾ ക്ഷണിച്ചു 

ഗവ. എഞ്ചിനിയറിങ്‌ കോളേജ്‌ കെമിക്കല്‍ എഞ്ചിനീയറിങ്‌ ഡിപ്പാർട്മെന്റിലേക്ക് വാട്ടര്‍ ബാത്ത്‌ വിതരണം ചെയ്യുന്നതിന്‌ താല്പര്യമുള്ള കമ്പനികളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ "ക്വട്ടേഷന്‍ നമ്പർ 13/23-24 - വാട്ടർ ബാത്ത്‌ വിതരണത്തിനുള്ള ക്വട്ടേഷന്‍" എന്ന് രേഖപ്പെടുത്തി "പ്രിൻസിപ്പൽ, സര്‍ക്കാർ എഞ്ചിനിയറിങ്‌, കോളേജ്‌, കോഴിക്കോട്‌, വെസ്റ്റ്‌ ഹില്‍ (പിഒ ), 673005 "എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്‌. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി : ജൂലൈ ഏഴ് ഉച്ചക്ക് രണ്ട് മണി. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കുന്നതാണ്. സാധനങ്ങളുടെ വിതരണത്തിന്‌ ആവശ്യമായ സമയവും വാറണ്ടി കാലയളവും ക്വട്ടേഷനിൽ പരാമര്‍ശിക്കേണ്ടതാണ്‌. ആവശ്യകതകളുടെ വിശദാംശങ്ങളും അവയുടെ വിതരണത്തെ കുറിച്ചുള്ള വ്യവസ്ഥകളും www.geckkd.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്‌.

date