Post Category
ജില്ലയില്‍ മഴക്കെടുതി ഒറ്റക്കെട്ടോടെ നേരിടുന്നതായി എം.ബി രാജേഷ് എം.പി
ജില്ലയില്‍ മഴക്കെടുതി ഒറ്റക്കെട്ടായി നേരിടുന്നതായി എം.ബി രാജേഷ് എം.പി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏകോപനത്തോടെയാണ് പ്രവര്‍ത്തനം നടക്കുന്നത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റേയും ജനപ്രതിനിധികളുടേയും സന്നദ്ധസംഘടനകളുടേയും നേതൃത്വത്തില്‍ വളരെ കാര്യക്ഷമമായും ഫലപ്രദമായും നടക്കുന്നുണ്ട്. വീട് പൂര്‍ണ്ണമായി തകര്‍ന്നവരെ കഞ്ചിക്കോട് അപ്നാഘര്‍ ഉള്‍പ്പെടെയുളള സുരക്ഷിത ക്യാമ്പുകളിലേക്ക് മികച്ച സൗകര്യം നല്‍കിക്കൊണ്ട് മാറ്റിയിട്ടുണ്ട്. കനത്തമഴ മാറിയ സ്ഥലങ്ങളില്‍ വീടുകളിലും ജലസ്രോതസ്സുകളിലും ശുചീകരണവും നടന്നു വരുന്നുണ്ട്. തമിഴ്നാടിന്റേയും കര്‍ണ്ണാടകയുടേയും സഹായവവും നമുക്ക് ലഭ്യമാകുന്നുണ്ട്. വിവിധയിടങ്ങളില്‍ നിന്ന് അവശ്യസാധനങ്ങളും ഭക്ഷണവും എത്തുന്നുണ്ടെന്നും എം.പി പറഞ്ഞു
date
- Log in to post comments