Skip to main content
മാലിന്യ സംസ്കരണ മാതൃകയെ കുറിച്ചു പഠിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കുന്നംകുളം നഗരസഭയുടെ ഗ്രീൻ പാർക്കിലെത്തി.

മാലിന്യ സംസ്കരണ മാതൃക പഠിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കുന്നംകുളത്തെത്തി

ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയും കുന്നംകുളം നഗര സഭയും സംയുക്തമായി നടപ്പാക്കുന്ന മാലിന്യ സംസ്കരണ മാതൃകയെ കുറിച്ചു പഠിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കുന്നംകുളം നഗരസഭയുടെ ഗ്രീൻ പാർക്കിലെത്തി.

കേന്ദ്ര നഗര കാര്യമന്ത്രാലയവും കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ ദിന ശില്പശാല യോട് അനുബന്ധിച്ച് ഉത്തർപ്രദേശ് എൻ യു എൽ എം മിഷൻ ഡയറക്ടർ അനിൽകുമാർ ന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 21 ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് നഗരസഭയുടെ കീഴിൽ കുറുക്കൻപാറയിൽ പ്രവർത്തിക്കുന്ന ഗ്രീൻ പാർക്ക് സന്ദർശിച്ചത്.

ഗ്രീൻ പാർക്കിലെ ഹരിതകർമ്മസേന യൂണിറ്റ്, കയർ ഡിഫൈബറിങ് യൂണിറ്റ്, ജൈവ മാലിന്യത്തിൽ നിന്നും വളം നിർമ്മിക്കുന്ന യൂണിറ്റ് എന്നിവയാണ് സംഘം സന്ദർശിച്ചത്.

സംയോജന മാതൃകയുടെ പ്രവർത്തന രീതികൾ, വരുമാന ലഭ്യത, കുടുംബശ്രീ, നഗരസഭ എന്നിവ വഴി ലഭിക്കുന്ന വിവിധ പിന്തുണകൾ തുടങ്ങിയ കാര്യങ്ങൾ സംഘം സംരംഭകരായ വനിതകളിൽ നിന്നും ചോദിച്ചറിഞ്ഞു.

മാലിന്യ സംസ്കരണ രംഗത്തു നടപ്പാക്കാൻ കഴിയുന്ന മികച്ച മാതൃകയാണ് ഹരിത കർമ്മ സേന വഴി കുന്നംകുളം നടപ്പാക്കു ന്നതെന്ന് സംഘം അഭിപ്രായപ്പെട്ടു.

നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ,

നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ

പി എം സുരേഷ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സോമശേഖരൻ ടി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രിയ സജീഷ്, കൗൺസിലർമാരായ പുഷ്പ മുരളി, സനൽകുമാർ, നഗരസഭാ സെക്രട്ടറി സന്ദീപ് കുമാർ വി എസ്, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.മനോജ് കുമാർ ക്ലീൻ സിറ്റി മാനേജർ ലക്ഷ്മണൻ കെ എസ്, സിഡിഎസ് ചെയർപേഴ്സൺമാരായ ശശികല അനിരുദ്ധൻ, ഷിജി നികേഷ്, നഗരസഭ ഉദ്യോഗസ്ഥർ, എന്നിവർ സന്നിഹിതരായിരുന്നു.

date