Skip to main content

കെൽട്രോൺ: കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെൽട്രോൺ) കേരളത്തിലുടനീളമുള്ള നോളജ് സെന്ററുകളിലൂടെ നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിന് പ്ലസ് ടു/വിഎച്ച്എസ്ഇ ഡിപ്ലോമയോ അതിൽ കൂടുതലോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിലെ വിവിധ ജില്ലകളിൽ പഠനകേന്ദ്രമുണ്ട്. തൊഴിൽ സാധ്യതയുള്ള ഈ കോഴ്സുകൾക്ക് ഓരോ സെന്ററിലും ആദ്യ ബാച്ചിൽ 30 വീതം വിദ്യാർത്ഥികൾക്കാണ് അവസരം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡിലെ ബി എസ് എൻ എൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന

കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് സന്ദർശിക്കുകയോ ഹെൽപ്പ്ലൈൻ നമ്പറുകളിൽ വിളിച്ച് രജിസ്ട്രേഷൻ പൂർത്തീകരിക്കുകയോ ചെയ്യുക.

ഹെൽപ്പ്ലൈൻ : 9526593830, 0487 - 2429000, www.keltron.org, http://ksg.keltron.in

date