Skip to main content

കുഞ്ഞിമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഒന്നിന്

കുഞ്ഞിമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് വൈകീട്ട്  4.30ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും.  എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.
പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഓഫീസ് റൂം, ഫ്രണ്ട് ഓഫീസ്, ശുചിമുറി, മുകളിലത്തെ നിലയില്‍ റെക്കോര്‍ഡ് റൂം, ഡൈനിംഗ് ഹാള്‍, ശുചിമുറി എന്നിവ ഉള്‍പ്പെടെ 1353 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിര്‍മ്മിച്ചത്. ചുറ്റുമതില്‍ നിര്‍മ്മിച്ചു. മുറ്റം ഇന്റര്‍ലോക്ക് ചെയ്തു. ഓഫീസ് ഫർണിച്ചർ, കംമ്പ്യൂട്ടര്‍ സൗകര്യം എന്നിവയും ഏർപ്പെടുത്തി.  44 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഉദ്‌ഘാടനത്തിനു മുന്നോടിയായി കുഞ്ഞിമംഗലം പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എം വിജിന്‍ എം എല്‍ എ ചെയര്‍മാനായി സംഘാടക സമിതി രൂപീകരിച്ചു.

date