Skip to main content

യോഗദിനാചരണം

നാഷണല്‍ ആയുഷ് മിഷന്‍, എക്‌സൈസ് വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ  ആഭിമുഖ്യത്തില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അന്താരാഷ്ട്ര യോഗദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി ഷീജ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഇ കെ സ്മിത, വൈസ് പ്രിന്‍സിപ്പല്‍ ഗവ ബ്രണ്ണന്‍ കോളേജ് ഡോ. ജിസ ജോസ്, വിമുക്തി മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സുജിത്ത് തില്ലങ്കേരി, എന്‍എസ്എസ് വളണ്ടിയര്‍ എന്‍ പി നജ്ല എന്നിവര്‍ സംസാരിച്ചു. കോളജിലെ ഫിലോസഫി വിഭാഗം അധ്യാപിക കെ കെ പ്രവീണയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കി.

date