Skip to main content

രക്തദാന ക്യാമ്പ് നടത്തി

റുഡ് സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടും, ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ ആര്‍ട്ടെയും സംയുക്തമായി  രക്തദാന ക്യാമ്പ് നടത്തി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ്‌ പി രതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. 50 ലധികം പേര്‍ രക്തദാനം നടത്തി. ആര്‍ട്ടെ പ്രസിഡണ്ട് ഷബാന അധ്യക്ഷത വഹിച്ചു. റുഡ് സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സി വി ജയചന്ദ്രന്‍. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ എസ് റിയാസ്, ജില്ലാ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രമോദ്, ബ്ലഡ് ഡോണേസ് കേരള അംഗം ശരണ്യ, ആര്‍ട്ടെ എക്‌സിക്യുട്ടീവ് അംഗം സനല്‍ എന്നിവര്‍ സംസാരിച്ചു.

date