Skip to main content

പ്രോത്സാഹന സമ്മാന പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്ന പ്രോത്സാഹന സമ്മാന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിനകത്ത് പഠിച്ച് 2022-23 വര്‍ഷം പാസായവര്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് അപേക്ഷകരില്‍ എസ് എസ് എല്‍ സി മാത്രമേ പരിഗണിക്കൂ. വിവിധ വിഷയങ്ങളില്‍ ബി ഗ്രേഡ് വരെ ലഭിക്കുന്നവര്‍ക്കും, മാര്‍ക്ക് ആണെങ്കില്‍ 60 ശതമാനത്തിന് മുകളിലുള്ളവര്‍ക്കും അപേക്ഷിക്കാം. ഇ-ഗ്രാന്റ്‌സ് പ്രൊഫൈല്‍ മുഖേന ആഗസ്റ്റ് 15നകം അപേക്ഷ നല്‍കണം. അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടിക ജാതി വികസന ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍. 0497 2700596 ഇമെയില്‍: ddoscknr@gmail.com.

date