Skip to main content

ട്യൂഷന്‍ അധ്യാപക നിയമനം: അപേക്ഷിക്കാം

പട്ടിക ജാതിവികസന വകുപ്പിന് കീഴില്‍ കതിരൂര്‍ വേറ്റുമ്മലിലെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ (ആണ്‍) വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് അര്‍ഹരായ അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തിന് ഹിന്ദി, കണക്ക്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദവും, ബി എഡ് ഉള്ളവര്‍ക്കും യുപി / എല്‍പി വിഭാഗത്തില്‍ ബിരുദവും, ബി എഡ്/ ടി ടി സി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂലൈ മൂന്നിന് അഞ്ച് മണിക്ക് മുന്‍പായി അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പാനൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍. 9847714417, 9605996032

date