Skip to main content

ആര്‍ ബി ഐ സാമ്പത്തിക സാക്ഷരതാ ക്വിസ്

ഭാരതീയ റിസര്‍വ് ബാങ്ക്, പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സര്‍ക്കാര്‍ സ്‌കൂളുകളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സാമ്പത്തിക സാക്ഷരതാ ക്വിസ് സംഘടിപ്പിക്കും. ഉപജില്ലാ ജില്ലാ, സംസ്ഥാന, സോണല്‍, ദേശീയ തലം എന്നിങ്ങനെയാണ് മത്സരം. ജൂണ്‍, ജൂലൈയില്‍ നടത്തുന്ന ക്വിസിനായി ഉപജില്ലാ തലത്തില്‍ ഓരോ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും ഒരു ടീമിന് പങ്കെടുക്കാം. രണ്ട് വിദ്യാര്‍ഥികള്‍ അടങ്ങുന്ന ടീമില്‍ എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ഉപജില്ലാ തല ക്വിസ് ജൂണ്‍ 26നു ഓണ്‍ലൈന്‍ ആയി നടക്കും.  ഉപജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് 5000 രൂപ, 4000 രൂപ, 3000 രൂപ എന്ന ക്രമത്തില്‍ സമ്മാനത്തുക നല്‍കും. ജില്ലാ തല ക്വിസില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000
രൂപയും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 7500 രൂപ, 5000 രൂപയുമാണ് സമ്മാനത്തുക. സംസ്ഥാന തല ക്വിസില്‍ ഇത് 20,000 രൂപ, 15,000 രൂപ, 10000 രൂപയുമാണ് ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും റിസര്‍വ് ബാങ്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിവരങ്ങള്‍ക്ക് അതാത് ഡിഇഒ ഓഫീസുമായോ റിസര്‍വ് ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസുമായോ ബന്ധപ്പെടുക. ഇമെയില്‍: fiddthiro@rbi.org.in , ഫോണ്‍: 9447754658.

date