Skip to main content

തെങ്ങിന്‍ തൈ വിതരണം

പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഈ മാസം ആദ്യവാരം മുതല്‍ വില്‍പന നടത്തുന്ന ടിXഡി സങ്കരയിനം തെങ്ങിന്‍ തൈകള്‍ ഇനി പരിമിതമായ എണ്ണം മാത്രമേ ബാക്കിയുള്ളൂ.  ആവശ്യമുള്ളവര്‍ വെളളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും മേല്‍വിലാസവുമുള്ള മടക്ക പോസ്റ്റ് കാര്‍ഡും അടക്കം അപേക്ഷ നല്‍കണം. തൈകളുടെ ലഭ്യതക്കനുസരിച്ച് അപേക്ഷകരുടെ മുന്‍ഗണനാക്രമത്തിലായിരിക്കും വിതരണം. തെരഞ്ഞെടുത്തവരെ പോസ്റ്റ് കാര്‍ഡ് മുഖാന്തിരം അറിയിക്കും. ഒരു തെങ്ങിന്‍ തൈയുടെ വില 300 രൂപ. ഫോണ്‍: 8547891632, 04672 260632

date