Skip to main content
കുടുംബശ്രീയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലേക്കും തൈകൾ വിതരണം ചെയ്യുന്ന തൈവണ്ടിയുടെ ഉദ്ഘാടനം കെ. കെ. രാമചന്ദ്രൻ എം എൽ എ നിർവചിച്ചു.

തൈവണ്ടി പര്യടനം ആരംഭിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ തൈ വണ്ടി പര്യടനത്തിനായി ഒരുങ്ങി. പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലേക്കും തൈകൾ വിതരണം ചെയ്യുന്ന തൈവണ്ടിയുടെ ഉദ്ഘാടനം കെ. കെ. രാമചന്ദ്രൻ എം എൽ എ നിർവചിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. കെ. അനൂപ് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന സുരേന്ദ്രൻ, വാർഡ് മെമ്പർ ദിനേഷ് വെള്ളപ്പാടി,ഷീന പ്രദീപ്‌, ഐശ്വര്യ അനീഷ്,പഞ്ചായത്ത്‌ സെക്രട്ടറി ജി. സബിത എന്നിവർ സംസാരിച്ചു.കുടുംബശ്രീ സിഡി സ് ചെയർപേഴ്സൻ സരിത തിലകൻ സ്വാഗതവും കൃഷി ഓഫീസർ അമൃത. കെ നന്ദിയും പറഞ്ഞു.രണ്ട് ദിവസം തൈവണ്ടി പഞ്ചായത്തിലെ എല്ലാ വാർഡിലും എത്തി ചേരും.

date