Skip to main content
കെ.എസ്. എഫ്. ഇ യുടെ നവീകരിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനം അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു.

മുഖം മിനുക്കി മാള കെ എസ് എഫ് ഇ :നവീകരിച്ച ബ്രാഞ്ച് വി ആർ സുനിൽകുമാർ എംഎൽഎ നാടിന് സമർപ്പിച്ചു

മാള മെയിൻ റോഡിൽ സെന്റ് ആന്റണീസ് സ്കൂളിന് സമീപമുള്ള ക്രിസ്തുരാജ ബിൽഡിങ്ങിലായി പ്രവർത്തനം ആരംഭിച്ച കെ.എസ്. എഫ്. ഇ യുടെ നവീകരിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനം അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു.

മാള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി രവീന്ദ്രന്റെ അധ്യക്ഷനായി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം കെ ബാബു, എ എ അഷറഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി ടി പാപ്പച്ചൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് കെ എ ബഷീർ എന്നിവർ സംസാരിച്ചു.

കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടർ ഡോക്ടർ സനിൽ എസ് കെ സ്വാഗതവും കെഎസ്എഫ്ഇ തൃശ്ശൂർ റീജണൽ മാനേജർ ജോൺ ഡെന്നിസൺ നന്ദിയും പറഞ്ഞു

date