Skip to main content
ശുചിത്വ സമുച്ചയം ഒരുക്കൽ ഉദ്ഘാടനം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. അഷറഫ് നിർവഹിച്ചു.

ശുചിത്വം പഠിക്കാൻ, പാലിക്കാൻ ശുചിത്വ സമുച്ചയം

10 ലക്ഷം രൂപ ചെലവിട്ട് പഴയന്നൂർ സ്കൂൾ

നിത്യജീവിതത്തിൽ ശുചിത്വം പാലിക്കാനും അത് എങ്ങനെ ശാസ്ത്രീയമായി ചെയ്യണമെന്ന് പഠിക്കാനും കുട്ടികൾക്ക് അവസരം ഒരുക്കുന്ന ശുചിത്വ സമുച്ചയം ഒരുക്കി പഴയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിൽ നടന്ന ശുചിത്വ സമുച്ചയം ഒരുക്കൽ ഉദ്ഘാടനം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. അഷറഫ് നിർവഹിച്ചു.

പഴയന്നൂർ ബ്ലോക്ക് മുഖേന പണിയുന്ന ശുചിത്വ സമുച്ചയം 2022-23 സാമ്പത്തിക വർഷത്തിലെ ഫണ്ടിൽ നിന്നും 10.66 ലക്ഷം രൂപ ചെലവാക്കിയാണ് ഒരുക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ പി ശ്രീജയൻ അധ്യക്ഷനായ ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം കെ എം അസീസ്, സ്കൂൾ പിടിഎ പ്രസിഡന്റ് നാരായണൻകുട്ടി, പ്രിൻസിപ്പാൾ എം പ്രീതി, പിടിഎ അംഗങ്ങൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സന്നിഹിതരായി.

date