Skip to main content
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ "നശാ മുക്ത് ഭാരത് അഭിയാൻ" പദ്ധതിയിൽപെടുത്തി അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിച്ചു.

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിച്ചു

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ "നശാ മുക്ത് ഭാരത് അഭിയാൻ" പദ്ധതിയിൽപെടുത്തി അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിച്ചു. കേന്ദ്ര സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് വകുപ്പിന്റെയും കേരള സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തോടെ തൃശൂർ കേരളവർമ്മ കോളേജിൽ നടന്ന ജില്ലാതല ദിനാചരണം കേരളവർമ്മ കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് വി എ നാരായണമേനോൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ ജോയ്സി സ്റ്റീഫൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലഹരി എന്ന മാരക വിപത്തിനെ ഇല്ലാതാക്കുന്നതിനും വരുംതലമുറയ്ക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനും ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിനും വേണ്ടി വിദ്യാർത്ഥികൾ "ലഹരിവിരുദ്ധ ബോധവൽക്കര പ്രതിജ്ഞ" ചൊല്ലി.

ജില്ലാ സാമൂഹ്യനീതി ജൂനിയർ സൂപ്രണ്ട് സിനോ സേവി, വിദ്യാഭ്യാസ ഓഫീസർ പി ജെ ബിജു, അസോസിയേറ്റ് എൻ.സി.സി. ഓഫീസർമാരായ ക്യാപ്റ്റൻ ഡോ. പി എസ് ചിത്ര, ക്യാപ്റ്റൻ ഡോ:ശരത്ചന്ദ്രൻ ദിവാകരൻ, പ്രദീപ്.എം, മാല രമണൻ എന്നിവർ സംസാരിച്ചു.

കേരളവർമ്മ കോളേജിലെ എൻ.സി.സി, എൻ.എസ്.എസ് അധ്യാപകർ, സാമൂഹ്യനീതി വകുപ്പ് ഓർഫനേജ് കൗൺസിലർമാർ, ഇരിങ്ങാലക്കുട - തൃശൂർ മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റുമാർ, ഫീൽഡ് റെസ്പോൺസ് ഓഫീസർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date