Skip to main content

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം : ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

 

 പതിനേഴാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തിനോട് അനുബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

പൊതുവിജ്ഞാനം, ബേസിക് സ്റ്റാറ്റിക്സ് എന്നീ വിഷയങ്ങളിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിൽ ഹയർ സെക്കന്ററി, കോളേജ് വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ ഉൾപ്പെടെ ഇന്ത്യയിൽ താമസക്കുന്ന പൊതുജനങ്ങൾക്കും പങ്കെടുക്കാം. ജൂൺ 30 ന് ഉച്ചയ്ക്ക് രണ്ട് മുതൽ 2.45 വരെ ഗൂഗിൾ ഫോം വഴിയാണ് മത്സരം. വിശദവിവരങ്ങൾക്ക് ഫോൺ :9633359554, 8547696128

date