Skip to main content

നെടുംകണ്ടം പോളിടെക്നിക്കിൽ ഇന്റേൺഷിപ്പ് പ്രോഗ്രാം കോഴ്‌സുകൾ നടത്തുന്നു

നെടുംകണ്ടം സർക്കാർ പോളിടെക്‌നിക് കോളേജിൽ പത്താം ക്ലാസ്സ്പ്ലസ്‌വൺപ്ലസ്ടുഡിഗ്രി വിദ്യാർഥികൾക്കായി  ഒരാഴ്ചത്തെ ഇന്റേൺഷിപ് പ്രോഗ്രാം നടത്തുന്നു.  ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്മൊബൈൽ സർവീസ് ടെക്നിഷ്യൻഇന്റർനെറ്റ് ഓഫ് തിങ്‌സ് ആൻഡ് റോബോട്ടിക്‌സ് എന്നീ കോഴ്‌സുകളിലേക്കാണ് ലബോറട്ടറി സംവിധാനങ്ങൾ ഉപയോഗിച്ച് പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും.

കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലും ഇൻഡസ്ടറി ഓൺ ക്യാമ്പസും സംയുക്തമായിട്ടാണ് കോഴ്‌സുകൾ നടത്തുന്നത്. ഒരാഴ്ചത്തെ കോഴ്‌സിന് 1250 രൂപയാണ് പ്രവേശന ഫീസ്.2023 ജൂലൈ 17 മുതൽ 22 വരെ നടക്കുന്ന ഇന്റേൺഷിപ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ജൂലൈ 15 ന് മുൻപായി രജിസ്റ്റർ ചെയ്യുക. വിശദവിവരങ്ങൾക്ക്79025834549497282788.

പി.എൻ.എക്‌സ്3008/2023

date