Skip to main content

കുന്നത്തറ കോളനി അംബേദ്കർ ഗ്രാമ വികസനം: സർവ്വേ നടത്താൻ നിർദേശം

മുരിയാട് ഗ്രാമപഞ്ചായത്ത് കുന്നത്തറ കോളനി അംബേദ്കർ ഗ്രാമം മോണിറ്ററിംഗ് കമ്മിറ്റി യോഗം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്നു. കോളനി നിവാസികളുടെ വീടുകൾ സന്ദർശിച്ച് അവരുടെ ആവശ്യങ്ങൾ അറിയാനുള്ള സർവ്വേ എടുത്ത് റിപ്പോർട്ട് നൽകാൻ ഇരിങ്ങാലക്കുട ബ്ലോക്ക് എസ് സി ഡി ഒ യ്ക്ക് മന്ത്രി നിർദ്ദേശം നൽകി.

ഭവന പുനരുദ്ധാരണം, മാലിന്യ സംസ്കരണം, കിണർ, കുടിവെള്ളം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഫണ്ട്‌ ഉപയോഗിക്കാമെന്നും സർവ്വേയുടെ അടിസ്ഥാനത്തിൽ കൂടുതൽ കാര്യങ്ങൾ തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

പട്ടികജാതി കോളനികളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കോളനിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത് .

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, കേരള സ്റ്റേറ്റ് നിർമിതി കേന്ദ്ര റീജിയിണൽ എൻജിനീയർ സതീദേവി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി ലക്ഷ്മണൻ നായർ, എസ് സി പ്രമോട്ടർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date