Skip to main content

തിരുവമ്പാടിയിലെ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം 

 

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും റോട്ടറി ക്ലബ്ബ് തിരുവമ്പാടി യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാഷണൽ ടുബാക്കോ കൺട്രോൾ പ്രോഗ്രാം പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ക്യാമ്പയിൻ ‘ഉയരെ’ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. റോട്ടറി അസിസ്റ്റൻറ് ഗവർണർ വിജോഷ് കെ ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായി.
 
എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ.വി തുടങ്ങിയവർ ക്ലാസുകൾ എടുത്തു. 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി എബ്രഹാം, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വിപിൻ സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സജി തോമസ് പി, റോട്ടറി ക്ലബ്ബ് ഭാരവാഹികളായ ഡോ.ബെസ്റ്റി ജോസ്, ഡോ.എൻ.എസ് സന്തോഷ്, എ.ജെ തോമസ്, ബിനു സെബാസ്റ്റ്യൻ, അഡ്വ.ജിനിൽ ജോൺ, ഡോ.അരുൺ മാത്യു, ഡോ.ചിനു അരുൺ തുടങ്ങിയവർ സംസാരിച്ചു.

date