Skip to main content

തൈകൂട്ടംപറമ്പ് ഡ്രെയിനേജ് കം ഫുട്പാത്ത് ഉദ്ഘാടനം ചെയ്തു 

 

കോർപ്പറേഷനിലെ 49ാം ഡിവിഷനിലെ മാറാട് തൈകൂട്ടംപറമ്പ് ഡ്രെയിനേജ് കം ഫുട്പാത്ത് ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ കൊല്ലരത്ത് സുരേശൻ അധ്യക്ഷത വഹിച്ചു.

കോർപ്പറേഷൻ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫുട്പാത്ത് നിർമ്മിച്ചത്. കൗൺസിലർ വാടിയിൽ നവാസ്, മുൻ കൗൺസിലർ പൊന്നത്ത് ദേവരാജൻ, ഡിവിഷൻ കമ്മറ്റി അംഗം സജീവോത്തമ്മൻ എന്നിവർ സംസാരിച്ചു. ഡിവിഷൻ കൺവീനർ എൻ പ്രശാന്ത് സ്വാഗതവും റോഡ് കൺവീനർ ശ്രീകുമാർ നന്ദിയും പറഞ്ഞു.

date