Skip to main content

ആവിക്കൽ തോട് നവീകരണ പ്രവൃത്തി തിങ്കളാഴ്ച ആരംഭിക്കും

 

ആവിക്കൽ തോട് നവീകരണ പ്രവൃത്തി തിങ്കളാഴ്ച (ജൂലൈ 3) മുതൽ ആരംഭിക്കുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അറിയിച്ചു. ഹാർബർ എഞ്ചിനിയറിംഗ് വിഭാഗം, കോർപ്പറേഷൻ അധികൃതർ, കരാറുകാർ എന്നിവരുമായി എം.എൽ.എ ചർച്ച നടത്തിയതിനെ തുടർന്നാണ് പ്രവൃത്തി തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതിന് തീരുമാനമായത്.

ആവിക്കൽ തോട് പ്രദേശത്തേയും സമീപപ്രദേശങ്ങളിലെയും വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ അഞ്ച് കോടി രൂപ ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

date