Skip to main content

കൊയമ്പ്രത്തുകണ്ടിക്കടവുപാലം പ്രവൃത്തി ഉദ്ഘാടനം ജൂലൈ മൂന്നിന്

 

രാമൻപുഴയിലെ കൊയമ്പ്രത്തുകണ്ടിക്കടവിൽ നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ജൂലൈ മൂന്നിന് ഉച്ചക്ക്‌ 12.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ഉള്ളിയേരി - നടുവണ്ണൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് പാലം നിർമ്മിക്കുന്നത്. മന്ദങ്കാവ് കേരഫെഡ് ജങ്ഷനിൽ നടക്കുന്ന ചടങ്ങിൽ കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. 4.30 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമാണം.

date