Skip to main content

എം.എൽ.എ എക്‌സലൻസ് അവാർഡ് മീറ്റ് നാളെ 

 

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സമ്പൂർണ വിജയം നേടിയ സ്‌കൂളുകളെയും ആദരിക്കുന്നു. തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിലാണ് എം.എൽ.എ എക്‌സലൻസ് അവാർഡ് മീറ്റ് സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ മുന്നൂറോളം വിദ്യാർത്ഥികളെ പ്രതിഭാ സംഗമത്തിൽ ആദരിക്കും. 

നാളെ (ജൂലൈ രണ്ടിന് ) രാവിലെ 10 മണിക്ക് മുഹമ്മദ്‌ അബ്ദുറഹിമാൻ സ്മാരക കണ്ടംകുളം ജൂബിലി ഹാളിൽ നടക്കുന്ന പരിപാടി മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്ഥിരം സമിതി അംഗങ്ങളായ രേഖ സി, പി.കെ. നാസർ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എം.ഡി ഡോ.അദീല അബ്ദുള്ള, യു.പി.എസ്.സി റാങ്ക് ഹോൾഡർ ഷെറിൻ ഷഹാന തുടങ്ങിയവർ പങ്കെടുക്കും.

date