Skip to main content

സൗത്ത് ഏഴിപ്രം ജി.എച്ച്.എസ്.സ്കൂളിൽ ഗണിത ലാബ് സജ്ജമാക്കും: പി.വി.ശ്രീനിജിൻ എം.എൽ.എ

 

വാഴക്കുളം പഞ്ചായത്തിലെ സൗത്ത് ഏഴിപ്രം ഗവ. എച്ച്.എസ്.സ്കൂളിൽ ഗണിത ലാബ് സജ്ജമാക്കുമെന്ന് പി വി ശ്രീനിജിൻ എം. എൽ. എ പറഞ്ഞു. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങൾ മികവുറ്റതാക്കുന്നതിന്റെ ഭാഗമായാണ് ഏഴിപ്രം സ്കൂളിന് ലാബ് അനുവദിച്ചത്. പൊതു വിദ്യാഭ്യാസ രംഗത്തെ ഉയർത്തികൊണ്ട് വരുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് എം. എൽ. എ. പറഞ്ഞു.

എം. എൽ. എ. യുടെ ആസ്തി വികസനഫണ്ടിൽ നിന്നും 6.90 ലക്ഷം രൂപ വകയിരുത്തതിയാണ് ലാബ് സജ്ജമാക്കുന്നത്. ലാബിലേക്ക് ആവശ്യമായ 15 ലാപ്ടോപ്പുകളും മൾട്ടി മീഡിയ പ്രൊജക്ടറും അനുവദിച്ചിട്ടുണ്ട്. ലാപ്ടോപ്പിനായി 6.59 ലക്ഷം രൂപയും പ്രൊജക്ടറിനായി 31, 248 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ മാത്ത്സ് ലാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതരുടെയും വിദ്യാർത്ഥികളുടെയും ആവശ്യത്തെ തുടർന്നാണ് സ്കൂളിന് ലാബ് അനുവദിച്ചത്.

date