Skip to main content

ചങ്ങനാശേരി താലൂക്ക് വികസനസമിതി യോഗം ചേർന്നു

കോട്ടയം: ചങ്ങനാശേരി താലൂക്ക്  വികസനസമിതി  യോഗം  താലൂക്ക് കോൺഫറൻസ് ഹാളിൽ  ജോബ് മൈക്കിൾ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. ഫുട്പാത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാനും ഗതാഗത കുരുക്ക് നേരിടുന്ന സ്ഥലങ്ങളിൽ പോലീസ് സാന്നിധ്യം ലഭ്യമാക്കണമെന്നും എം.എൽ.എ. നിർദേശിച്ചു.
 സ്ഥിരഅപകടമേഖലയായ വലിയകുളം ഭാഗത്ത് സ്പീഡ് ബ്രേക്കർ, സീബ്രാ ലൈൻ എന്നിവ റോഡ് സുരക്ഷാ ഫണ്ടുപയോഗിച്ച് അടിയന്തരമായി നടപ്പാക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥരോടു നിർദേശിച്ചു. സ്‌കൂൾ പരിസരം കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം സംബന്ധിച്ച് ഊർജിതമായ പരിശോധന നടത്തണമെന്ന് എം.എൽ.എ. നിർദേശിച്ചു.
യോഗത്തിൽ തഹസിൽദാർ ടി.ഐ. വിജയസേനൻ,  മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ തോമസ്, താലൂക്ക് വികസന സമിതി അംഗങ്ങളായ പി.ആർ. ഗോപാലകൃഷ്ണപിള്ള, പി.എ.മൻസൂർ പുതുവീട്, ജോൺ മാത്യു മൂലയിൽ, ജോണി ജോസഫ് എന്നിവർ പങ്കെടുത്തു.

date